ഈ വർഷത്തെ ലോക ഭിന്നശേഷി ദിനാചരണം ഡിസ 2, 3, 4 തിയ്യതികളിലായി നടത്തും.ഡിസ. 2 ന് വിദ്യാലയങ്ങളിൽ പ്രത്യേക അസംബ്ലി ചേരും. അസംബ്ലി നയിക്കുന്നത് പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടിയായിരിക്കും. തുടർന്ന് പഞ്ചായത്ത് തലത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾ ഒത്തുകൂടും. കുട്ടികൾ ഒരുമിച്ച് കേൻവാസിൽ ചിത്രരചന നടത്തും. ഭിന്നശേഷി ദിനമായ ഡിസ.3ന് പയ്യന്നൂർ സെന്റ് മേരീസ് ഹൈസ്കൂളിൽ കായിക മേളയും ഡിസ.4 ന് കലാമേളയും നടക്കും.
പയ്യന്നൂർBRC യിലെ ആദ്യത്തെ അധ്യാപക പ0ന സംഘം രൂപീകരിച്ചു. ശാസ്ത്ര വിഷയത്തിലെ അധ്യാപകരുടെ കൂട്ടായ്മയാണ് രൂപീകരിച്ചത്. ഡിസം 12 ന് ഉദ്ഘാടന പരിപാടി നടക്കും. തുടർന്ന് മറ്റ് വിഷയങ്ങളിലും ഇതുപോലെ പ0ന സംഘങ്ങൾ രൂപീകരിക്കും. രൂപീകരണ യോഗത്തിൽ എ.ഇ.ഒ.പി.രാമദാസൻ, ബി.പി.ഒ.പി.വി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
പയ്യന്നൂർ സബ് ജില്ലയിലെ LP വിഭാഗം അധ്യാപകർക്കുകുള്ള ഇംഗ്ലീഷ് പരിശീലനം - Hello Englishന്റെ ഒന്നാം ഘട്ടത്തിന് തുടക്കമായി. പയ്യന്നൂർ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നഗരസഭാ ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.രാമദാസൻ അധ്യക്ഷനായി. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി.വി.സുരേന്ദ്രൻ, ഹെഡ്മാസ്റ്റർ എസ് പി .വിഷ്ണു നമ്പൂതിരി എന്നിവർ ആശംസകളർപ്പിച്ചു. ട്രെയിനർ രാകേഷ്.പി.സ്വാഗതവും വി.വി.രമേശൻ നന്ദിയും പറഞ്ഞു. രണ്ട് ബേച്ചുകളിലായി 72 പേർ പരിശീലനത്തിൽ പങ്കെടുക്കുന്നു.