NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Monday 24 July 2017

ഡി.ആർ.ജി.ലിസ് റ്റ് ക്ലസ്റ്റർ പരിശീലനം-ആഗസ്ത് 5

ഡി.ആർ.ജി.ലിസ് റ്റ് ക്ലസ്റ്റർ പരിശീലനം-ജൂലൈ 29ന്



എസ്.എം.സി.ട്രൈ ഔട്ട്

എസ്.എം.സി.ട്രൈ ഔട്ട് - ജുലൈ 22 ന് ജി.എൽ.പി.എസ് കൊഴുമ്മലിൽ വെച്ച് നടന്നു.


Tuesday 18 July 2017

മലയാളത്തിളക്കം

മലയാളത്തിളക്കം ക്രോഡീകരണം പൂർത്തിയായി

Monday 10 July 2017

അറിയിപ്പ്

എല്ലാ മെയിൻറനൻസ് ഗ്രാൻറും അർഹതപ്പട്ട സ്കൂളുകളിലെ അകൌണ്ടിലേക്ക്  അയച്ചിട്ടുണ്ടെന്ന് ബി.പി.ഒ അറിയിക്കുന്നു.(ബന്ധപ്പട്ട സ്കൂളുകൾക്ക് മാത്രം) 

Friday 7 July 2017

ശാസ്ത്രോപകരണ ശില്പശാല



*അവധി ദിവസവും കർമനിരതരായി അധ്യാപക കൂട്ടായ്മ*
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അധ്യാപകരെ ശാക്തീകരിക്കുന്നതിനായി പയ്യന്നൂർ ബി.ആർ.സി. അവധി ദിവസത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് സ്വയം സന്നദ്ധരായി അധ്യാപകർ പങ്കെടുത്തത്.കഴിഞ്ഞവർഷം രൂപീകരിച്ച ശാസ്ത്ര അധ്യാപകരുടെ പ0ന സംഘവും സയൻസ് ക്ലബ്ബും പരിശീലനത്തിന് നേതൃത്വം നല്കി. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ ആവശ്യമായ പിന്തുണ നല്കി. ശാസ്ത്ര ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ചെറിയ തകരാറുകൾ പരിഹരിക്കുന്നതിനുമുള്ള പരിശീലനമാണ് നൽകിയത്. അധ്യാപകർ ശാസ്ത്ര ഉപകരണങ്ങളുമായി പരിശീലനത്തിനെത്തുകയും തത്സമയം കൈകാര്യം ചെയ്തു കൊണ്ടു തന്നെ പരിശീലനം നേടുകയും ചെയ്തു.ഈ വർഷത്തെ പരിശീലനങ്ങളെല്ലാം അധ്യയന സമയം നഷ്ടപ്പെടാതെ നടത്തണം എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ആദ്യത്തെ പരിശീലനം രണ്ടാം ശനിയാഴ്ച സംഘടിപ്പിച്ചത്. മറ്റ് വിഷയങ്ങളിലെയും ക്ലാസുകളിലെയും അധ്യാപകരുടെ കൂട്ടായ്മകൾ തുടർന്നുള്ള ശനിയാഴ്ചകളിൽ നടക്കും. ശില്പശാല എ.ഇ.ഒ.രവീന്ദ്രൻ കാവിലെ വളപ്പിൽ ഉദ്ഘാടനം ചെയ്തു.ബി.ആർ.സി.ട്രെയിനർ പി.വി.സുരേന്ദ്രൻ അധ്യക്ഷനായി. ഹൈസ്കൂൾ അധ്യാപകരായ പി.പി.അശോകൻ (SSGHSS പയ്യന്നൂർ) പി.ടി.രാജേഷ് (GHSS വെളളൂർ) എന്നിവർ പരിശീലനത്തിന് നേതൃത്വം നല്കി.

നേത്ര പരിശോധനാ ക്യാമ്പ്

കാഴ്ചയ്ക്ക് പരിമിതികളുള്ള കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള നേതൃ പരിശോധനാ ക്യാമ്പ് പയ്യന്നൂർ നഗരസഭാ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. പി.വി.സുരേന്ദ്രൻ അധ് ക്ഷനായി. ബി.പി.ഒ.എ ലക്ഷ്മണൻ സ്വാഗതവും ട്രെയിനർ സി.എ.ഷീലാമ്മ നന്ദിയും പറഞ്ഞു

ശാസ്ത്രോപകരണ ശില്പശാല

പയ്യന്നൂർ ബി.ആർ.സി.യുടെ അധ്യാപക പഠനസംഘത്തിന്റെ നേതൃത്വത്തിൽ ഏകദിന ശാസ്ത്രോപകരണ ശില്പശാല സംഘടിപ്പിക്കുന്നു .മൈക്രോസ്കോപ്പ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും പരിപാലിക്കുന്നതിനുമുള്ള ക്ലാസാണ് ഉദ്ദേശിക്കുന്നത്. നാളെ ( 8-7-17) രാവിലെ 10 മണിക്ക് ബി.ആർ.സി.ഹാളിൽ ആരംഭിക്കും.യു.പി.ക്ലാസുകളിൽ സയൻസ് കൈകാര്യം ചെയ്യുന്ന അധ്യാപകരാണ് ശില്പശാലയിൽ പങ്കെടുക്കേണ്ടത്.

Tuesday 4 July 2017

ജില്ലാതല വായനാമത്സരം

ക്കേണ്ടത്.ബന്ധപ്പെട്ട ഉപജില്ലാ വിദ്യഭ്യാസ ഓഫീസരുടെ സാക്ഷ്യപത്രം കൈപ്പറ്റെണ്ടതാണ്. പൊതുവിജ്ഞാനത്തിന് പുറജില്ലാതല വായനാമത്സരം ജൂലൈ 8 ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ നടക്കും സബ്ജില്ലാതലത്തില്‍ ജൂലൈ 1 ന് നടന്ന മത്സരത്തില്‍ വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാരെയാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പി ക്കേണ്ടത്.ബന്ധപ്പെട്ട ഉപജില്ലാ വിദ്യഭ്യാസ ഓഫീസരുടെ സാക്ഷ്യപത്രം കൈപ്പറ്റെണ്ടതാണ്. പൊതുവിജ്ഞാത്തിന് പുറമേ താഴെ പറയുന്ന രചനകളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകും താഴെ പറയുന്ന രചനകളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകും .

 ഹൈസ്കൂള്‍ വിഭാഗം 
  
ബാല്യകാലസഖി      --- ബഷീര്‍ 

അമ്മ (ഒരു കവിത മാത്രം)    ---- ഒ എന്‍ വി 

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ  ---എം മുകുന്ദന്‍ 

യു പി വിഭാഗം 

 
പൂവഴി  മരുവഴി   ---- സുഗതകുമാരി 

അകലങ്ങളിലെ കൂട്ടുകാര്‍ ----സി  രാധാകൃഷ്ണന്‍ 

പ്രകാശത്തിന്റെ പുതിയ ലോകം  --- കെ പാപ്പൂട്ടി
  


വായനാപക്ഷാചരണം ഉപജില്ലാതല ക്വിസ്സ് മത്സര വിജയികൾ

വായനാപക്ഷാചരണം 2017 -18

 ഉപജില്ലാതല ക്വിസ്സ് മത്സര വിജയികൾ 

യു.പി.വിഭാഗം


Name of Student
Class
School
ISt Prize
Aparna.P.K.
V
GMUPS Perumba
IInd Prize
1)       Devika Sajith
VII
St.Marys.HS Payyanur

2)       Advitha Sagar
V
CPNSGHSS Mathamangalam


ഹൈസ്കൂൾ വിഭാഗം


Name of Student
School
ISt Prize
Ashitha.T.V
GHS Thavidissery
IInd Prize
1)       Devika.P.T
GHSS Mathil

2)       Niranjana.P
AVSGHSS Karivellur



Monday 3 July 2017

എെ.ഇ.ഡി.സി.മെഡിക്കൽ ക്യാന്പ് 2017-018

എസ്.എസ്.എ പയ്യന്നൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ 2017-18 വർഷത്തെ CWSN കുട്ടികൾക്കായുളള മെഡിക്കൽ  ക്യാന്പ് താഴെ പറയുന്ന തീയ്യതികളിൽ നടക്കുന്നു.

വിഭാഗം   തീയ്യതി     സമയം    സ്ഥലം
OPH            04/07/17       2:00 PM       സെൻറ് ജോസഫ് കോളേജ് പിലാത്തറ
MR              06/7/17       9:00 AM      BRC ഹാൾ പയ്യന്നൂർ

Sunday 2 July 2017

ജില്ലാതല ക്വിസ്സ് മത്സരം

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലാതല ക്വിസ്സ് മത്സരം ജൂലൈ 8 ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും.ഉപ ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 3 പേരാണ് ജില്ലാതല മത്സരത്തിൽ  പങ്കെടുക്കേണ്ടത്.

അഭിനന്ദനങ്ങൾ

                                 അഭിനന്ദനങ്ങൾ
            മലയാള മനോരമയുടെ നല്ല പാഠം - മികച്ച പ്രവർത്തനത്തിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ചെറുപുഴ ജെ.എം.യു.പി.സ്കൂളിന് അഭിനന്ദനങ്ങൾ


വായനാപക്ഷാചരണം പയ്യന്നൂർ ഉപജില്ലാതല ക്വിസ്സ് മത്സരം (യു.പി , ഹൈസ്കൂൾ തലം)

                വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടക്കുന്ന ഉപജില്ലാ തല പ്രശ്നോത്തരി മത്സരം പയ്യന്നൂർ മുനിസിപ്പൽ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു   ജി.ഡി.മാസ്റ്റർ അധ്യക്ഷനായി. എ.ഇ.ഒ.കെ.വി.രവീന്ദ്രൻ, ബി.പി.ഒ എ.ലക്ഷ്മണൻ എന്നിവർ ആശംസകളർപ്പിച്ചു. വൈക്കത്ത് നാരായണൻ മാസ്റ്റർ സ്വാഗതവും വി.പി.സുകുമാരൻ നന്ദിയും പറഞ്ഞു.