NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Friday 7 July 2017

ശാസ്ത്രോപകരണ ശില്പശാല



*അവധി ദിവസവും കർമനിരതരായി അധ്യാപക കൂട്ടായ്മ*
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അധ്യാപകരെ ശാക്തീകരിക്കുന്നതിനായി പയ്യന്നൂർ ബി.ആർ.സി. അവധി ദിവസത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് സ്വയം സന്നദ്ധരായി അധ്യാപകർ പങ്കെടുത്തത്.കഴിഞ്ഞവർഷം രൂപീകരിച്ച ശാസ്ത്ര അധ്യാപകരുടെ പ0ന സംഘവും സയൻസ് ക്ലബ്ബും പരിശീലനത്തിന് നേതൃത്വം നല്കി. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ ആവശ്യമായ പിന്തുണ നല്കി. ശാസ്ത്ര ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ചെറിയ തകരാറുകൾ പരിഹരിക്കുന്നതിനുമുള്ള പരിശീലനമാണ് നൽകിയത്. അധ്യാപകർ ശാസ്ത്ര ഉപകരണങ്ങളുമായി പരിശീലനത്തിനെത്തുകയും തത്സമയം കൈകാര്യം ചെയ്തു കൊണ്ടു തന്നെ പരിശീലനം നേടുകയും ചെയ്തു.ഈ വർഷത്തെ പരിശീലനങ്ങളെല്ലാം അധ്യയന സമയം നഷ്ടപ്പെടാതെ നടത്തണം എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ആദ്യത്തെ പരിശീലനം രണ്ടാം ശനിയാഴ്ച സംഘടിപ്പിച്ചത്. മറ്റ് വിഷയങ്ങളിലെയും ക്ലാസുകളിലെയും അധ്യാപകരുടെ കൂട്ടായ്മകൾ തുടർന്നുള്ള ശനിയാഴ്ചകളിൽ നടക്കും. ശില്പശാല എ.ഇ.ഒ.രവീന്ദ്രൻ കാവിലെ വളപ്പിൽ ഉദ്ഘാടനം ചെയ്തു.ബി.ആർ.സി.ട്രെയിനർ പി.വി.സുരേന്ദ്രൻ അധ്യക്ഷനായി. ഹൈസ്കൂൾ അധ്യാപകരായ പി.പി.അശോകൻ (SSGHSS പയ്യന്നൂർ) പി.ടി.രാജേഷ് (GHSS വെളളൂർ) എന്നിവർ പരിശീലനത്തിന് നേതൃത്വം നല്കി.

No comments:

Post a Comment