NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Saturday 24 December 2016

ക്രിസ്തുമസ് -പുതുവത്സര ആശംസകൾ


പയ്യന്നൂർ ബി.ആർ.സി.യിലെ ക്രിസ്തുമസ് -പുതുവത്സര ആഘോഷം ചിറകുള്ള ചങ്ങാതിമാരോടൊപ്പം

പ്രവർത്തന കലണ്ടർ

പ്രധാന പ്രവർത്തനങ്ങൾ

ഡിസ: 27, 28-'വെളിച്ചം' മദ്രസ്സ അധ്യാപക പരിശീലനം  പയ്യന്നൂർ ടൗൺ മദ്രസ ഹാളിൽ
ഡിസ: 30, 31-'ജാല' തിയേറ്റർ കേമ്പ്- SKVUPSചട്ട്യോൾ
ജനുവരി 1, 2-നിറച്ചാർത്ത് (IEDC സഹവാസ കേമ്പ്)
ജനു.4/ജനു.5 - ഒത്തു പിടിക്കാം മുന്നേറാം - SRGകൺവീനർമാർക്കുള്ള പരിശീലനം
ജനു: 5-പെൺകുട്ടികൾക്കുള്ള കരാട്ടേ പരിശീലനം - GHSS പ്രാപ്പൊയിൽ.

Saturday 17 December 2016

ചോദ്യപേപ്പർ വിതരണം

ലഭിക്കാൻ ബാക്കിയുള്ള ചോദ്യ  പേപ്പറുകൾ  ഡിസ: 19 തിങ്കളാഴ്ച ഉച്ചക്ക് 12 മണി മുതൽ വിതരണം ചെയ്യുന്നതാണ്.

Monday 12 December 2016

വേറിട്ട വഴികൾ തേടി വെള്ളൂർ സ്കൂൾ

വേറിട്ട വഴികൾ തേടി വെള്ളൂർ സ്കൂൾ

പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ നാടാകെ ഒരുങ്ങുമ്പോൾ വേറിട്ട വഴിയിലൂടെ ശ്രദ്ധേയമാവുകയാണ് വെള്ളൂർ ഗവ. എൽ.പി.സ്കൂൾ. വിദ്യാലയ വികസനത്തിനായി നാടകോത്സവം സംഘടിപ്പിച്ചു കൊണ്ടാണ് സ്കൂൾ വ്യത്യസ്ത മാതൃക തീർക്കുന്നത്. ഡിസ: 25 മുതൽ 28 വരെ5 നാടകങ്ങൾ അരങ്ങേറും. നാടകത്തെ നെഞ്ചേറ്റുന്ന വെള്ളൂർ ജനത ഈ പരിശ്രമത്തിനു പിന്നിൽ ഒറ്റക്കെട്ടായി നില്ക്കുക തന്നെ ചെയ്യും. വെളളൂർ നാടകോത്സവത്തിന്  വിജയാശംസകൾ.

ആസ്ട്രോയിൽ വരൂ... ആകാശത്തെ അടുത്തറിയാം.

'ആസ്ട്രോ' യിൽ വരൂ ... ആകാശത്തെ അടുത്തറിയാം

ആകാശത്തെ അത്ഭുതങ്ങളെ കുറിച്ച് അടുത്തറിയാൻ വിപുലമായ സംവിധാനങ്ങളോടെ വെള്ളൂരിൽ പ്രവർത്തിക്കുന്ന വാനനിരീക്ഷണ കേന്ദ്രമാണ് ആസ്ട്രോ. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേ പോലെ ഉപയോഗിക്കാൻ കഴിയുന്ന സ്ഥാപനമാണ് ഇത്. ആകാശഗോളങ്ങളുടെ ചിത്രങ്ങൾ, സ്റ്റിൽ മോഡലുകൾ വർക്കിംഗ് മോഡലുകൾ എന്നിവ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ജ്യോതിശാസ്ത്ര ക്ലാസുകൾ ,നേരിട്ടും ടെലിസ്കോപ്പുകൾ ഉപയോഗിച്ച്ചും ഉള്ള വാനനിരീക്ഷണം എന്നിവയ്ക്കുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള രാത്രി കാല കേമ്പുകൾ ഇവിടെ വെച്ച് നടത്താൻ കഴിയും. പയ്യന്നൂർ - കാങ്കോൽ റോഡിൽ ഏച്ചിലാംവയലിലാണ് ആസ്ട്രോ സ്ഥിതി ചെയ്യുന്നത്. വിശദ വിവരങ്ങളറിയാൻ ബന്ധപ്പെടുക.
ഗംഗാധരൻ മാസ്റ്റർ -9446680876




TEACHER'S STUDY GROUP

*ആകാശത്തോളം അറിവുകൾ തേടി ശാസ്ത്രാധ്യാപക കൂട്ടായ്മ*
ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള അറിവുകൾ വിപുലമാക്കാനും ദൃഢമാക്കുവാനും ശാസ്ത്രാധ്യാപകർ 'ആസ്ട്രോ 'യിലൊത്തു കൂടി.വെള്ളൂർ ഏച്ചിലാംവയലിലെ ആസ്ട്രോ വാനനിരീക്ഷണ കേന്ദ്രത്തിൽ നടന്ന അധ്യാപക പ0ന സംഘം കൂട്ടായമയിൽ കെ.ഗംഗാധരൻ മാസ്റ്റർ ക്ലാസെടുത്തു. സയൻസ് ഗവേഷണ പ്രൊജക്ട് മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ കരിവെള്ളൂർ നോർത്ത് യു.പി.സ്കൂളിലെ   പ്രീതടീച്ചറെ അനുമോദിച്ചു. ഡയറ്റ് ഫാക്കൽറ്റി അംഗം സോമരാജൻ മാസ്റ്റർഅനുമോദിച്ച് സംസാരിച്ചു.ബി.പി.ഒ. പി.വി.സുരേന്ദ്രൻ സ്വാഗതവും തമ്പാൻ മാസ്റ്റർ നന്ദിയും പറഞ്ഞു,



Friday 9 December 2016

ഹരിത കേരളം

ഹരിത കേരളം _ വിദ്യാലയങ്ങളിൽ മികച്ച തുടക്കം

കേരള ഗവൺമെന്റ് നടപ്പിലാക്കുന്ന ഹരിത കേരളം പദ്ധതിക്ക് സ്കൂളുകളിൽ തുടക്കമായി. എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക അസംബ്ലി ചേർന്നു. സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള  ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.മിക്കവിദ്യാലയങ്ങളിലും  ജൈവ പച്ചക്കറി കൃഷിക്ക്  തുടക്കം കുറിച്ചു .വിദ്യാലയങ്ങളെ പ്ലാസ്റ്റിക് വിമുക്തമായി നിലനിർത്തുന്നതിനുള്ള വേറിട്ട പ്രവർത്തനങ്ങൾ  പ്ലാൻ ചെയ്തു.



കഴിവുത്സവം - കലാ ദിനം

ആടിയുംപാടിയും ചിറകുള്ള ചങ്ങാതിമാർ.

       ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി പയ്യന്നൂർ ബി.ആർ.സി.സംഘടിപ്പിച്ച കഴിവുത്സവത്തിന്റെ സമാപന ദിവസത്തിൽ ആടിയുംപാടിയും കുട്ടികൾ  അരങ്ങു തകർത്തു.കലാദിനത്തിലെ പരിപാടികൾ പയ്യന്നൂർ മുനിസിപ്പൽ വൈസ്  ചെയർപേഴ്സൺ  ശ്രീമതി. കെ.പി. ജ്യോതി ഉദ്ഘാടനം ചെയ്തു.സരോജിനി തോലാട്ട് കുട്ടികളോടൊപ്പം നാടൻ പാട്ടുകളും മാപ്പിളപ്പാട്ടുകളും പാടി. കുട്ടികൾ പാട്ടിനൊത്ത് താളം പിടിച്ചുംചും ചുവടുകൾ വെച്ചും ആസ്വദിച്ചു.ഇതോടൊപ്പം കുട്ടികൾ നാടൻ പാട്ടുകൾ, കവിത, മിമിക്രി, മോണോ ആക്ട്, പ്രച്ഛന്നവേഷം, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ് എന്നീ കലാ പരിപാടികൾ അവതരിപ്പിച്ചു. മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.




Saturday 3 December 2016

കഴിവുത്സവം - കായിക ദിനം.


കഴിവുത്സവം - കായിക ദിനം

  പയ്യന്നൂർ ബി.ആർ.സി. തല കഴിവുത്സവം പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ്  ഹൈസ്കൂളിൽ വെച്ച് പയ്യന്നൂർ  മുനിസിപ്പാലിറ്റി ചെയർമാൻ അഡ്വ: ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ  അധ്യക്ഷനായി. എ.ഇ.ഒ.പി.രാമദാസൻ, ബി.പി.ഒ.പി.വി.സുരേന്ദ്രൻ, എം.വി.പുരുഷോത്തമൻ എന്നിവർ ആശംസകളർപ്പിച്ചു.വി.വി.രമേശൻ സ്വാഗതവും പി.വി.സുനന്ദ നന്ദിയും പറഞ്ഞു.മുഖ്യാതിഥി വൈശാഖ് ചിത്രം വരച്ചു. തുടർന്ന് കുട്ടികൾ വിവിധ കായിക ഇനങ്ങളിൽ പങ്കെടുത്തു.







Friday 2 December 2016

NOTICE


കഴിവുത്സവം - 2016

കഴിവുത്സവം - കരിവെള്ളൂർ _ പെരളം










ലോക ഭിന്നശേഷി ദിനം- ജിയുപിഎസ് കുറ്റൂര്‍ സ്ക്കൂളില്‍

ലോക ഭിന്നശേഷി ദിനത്തോടനിബന്ധിച്ച് ജിയുപിഎസ് കുറ്റൂര്‍ സ്ക്കൂളില്‍
വെച്ച് നടന്ന ചിത്രരചനാ  ക്യാമ്പ്



Tuesday 29 November 2016

കളിപ്പെട്ടി - IT പരിശീലനം.

കളിപ്പെട്ടി - IT പരിശീലനം

പയ്യന്നൂർ സബ് ജില്ലയിലെ മൂന്നാം ഘട്ട IT പരിശീലനം ഡിസം. 5, 6 തിയ്യതികളിൽ കുറ്റൂർ ഗവ.യു.പി.സ്കൂളിൽ വെച്ച് നടക്കും.

ലോക ഭിന്നശേഷി ദിനാചരണം

ലോക ഭിന്നശേഷി ദിനാചരണം -  ചിറകുള്ള ചങ്ങാതിമാർ

             ഈ  വർഷത്തെ ലോക ഭിന്നശേഷി ദിനാചരണം  ഡിസ 2, 3, 4 തിയ്യതികളിലായി നടത്തും.ഡിസ. 2 ന് വിദ്യാലയങ്ങളിൽ പ്രത്യേക അസംബ്ലി ചേരും. അസംബ്ലി നയിക്കുന്നത് പ്രത്യേക  പരിഗണനയർഹിക്കുന്ന കുട്ടിയായിരിക്കും. തുടർന്ന് പഞ്ചായത്ത് തലത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾ ഒത്തുകൂടും. കുട്ടികൾ ഒരുമിച്ച് കേൻവാസിൽ  ചിത്രരചന നടത്തും. ഭിന്നശേഷി ദിനമായ ഡിസ.3ന് പയ്യന്നൂർ സെന്റ് മേരീസ് ഹൈസ്കൂളിൽ കായിക മേളയും ഡിസ.4 ന് കലാമേളയും നടക്കും.