ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി പയ്യന്നൂർ ബി.ആർ.സി.സംഘടിപ്പിച്ച കഴിവുത്സവത്തിന്റെ സമാപന ദിവസത്തിൽ ആടിയുംപാടിയും കുട്ടികൾ അരങ്ങു തകർത്തു.കലാദിനത്തിലെ പരിപാടികൾ പയ്യന്നൂർ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീമതി. കെ.പി. ജ്യോതി ഉദ്ഘാടനം ചെയ്തു.സരോജിനി തോലാട്ട് കുട്ടികളോടൊപ്പം നാടൻ പാട്ടുകളും മാപ്പിളപ്പാട്ടുകളും പാടി. കുട്ടികൾ പാട്ടിനൊത്ത് താളം പിടിച്ചുംചും ചുവടുകൾ വെച്ചും ആസ്വദിച്ചു.ഇതോടൊപ്പം കുട്ടികൾ നാടൻ പാട്ടുകൾ, കവിത, മിമിക്രി, മോണോ ആക്ട്, പ്രച്ഛന്നവേഷം, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ് എന്നീ കലാ പരിപാടികൾ അവതരിപ്പിച്ചു. മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Good effort
ReplyDelete