NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Wednesday, 29 November 2017

ലോക ഭിന്നശേഷീ വാരാചരണം

ഭിന്നശേഷീ വാരാചരണത്തോടനുബന്ധിച്ച് ഡിസംബർ 3 ന് ബി.ആർ,സി തലത്തിൽ പോസ്റ്റർ രചനാ മത്സരങ്ങൾ നടത്തുന്നു. എൽ.പി, യു.പി വിഭാഗം കുട്ടികൾക്ക് പ്രത്യേകം പ്രത്യേകമായാണ് നടത്തുന്നത്.വിഷയം - ആരും പിന്നിലല്ല
താൽപര്യമുളളവർ പങ്കെടുക്കുക

Wednesday, 22 November 2017

ട്വിന്നിംഗ് പ്രോഗ്രാം

ആലക്കാട് ദേവീസഹായം എൽ.പിസ്കൂളിലെ കുട്ടികളെ കൊഴുമ്മൽ ഗവ:എൽ.പിസ്കൂളിലേക്ക് ആനയിക്കുന്നു.



വേനൽപച്ച വിതരണം

5,6,7,8 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കുളള  വേനൽപച്ച പുസ്തകം ബി.ആർ.സിയിൽ എത്തിയിട്ടുണ്ട്. പുസ്തകം കൈപ്പറ്റണമെന്ന് ബി.പി.ഒ അറിയിക്കുന്നു.

Saturday, 18 November 2017

കുഞ്ഞുവായന വീട്ടിലും വിദ്യാലയത്തിലും

നല്ല വായന 'യ്ക്ക് പയ്യന്നൂരിൽ നല്ല പ്രതികരണം.
കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിനും പോഷിപ്പിക്കുന്നതിനുമായി സർവ്വശിക്ഷാ അഭിയാൻ ആരംഭിച്ച 'നല്ല വായന, നല്ല പ0നം നല്ല ജീവിതം കേമ്പയിന് ആവേശകരമായ പ്രതികരണമാണ് പയ്യന്നൂരിൽ ലഭിച്ചത്. കേരളപ്പിറവി ദിനത്തിൽ ആരംഭിച്ച പുസ്തക സമാഹരണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ പതിനായിരത്തിലേറെ പുസ്തകങ്ങളാണ് വന്നു ചേർന്നത്.നാട്ടുകാരുടെ സഹകരണത്തിൽ 25 പ്രൈമറി വിദ്യാലയങ്ങളിൽ എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സജ്ജമായി. എഴുത്തുകാരനോടൊപ്പം, പുസ്തകയാത്രകൾ, വായനാ ചിത്രം തുടങ്ങിയ വിവിധ പരിപാടികൾക്കു ശേഷം നടന്ന സമാപന സമ്മേളനം ഉള്ളടക്കം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അധ്യാപകരും രക്ഷിതാക്കളുമടക്കം 400 ഓളം പേർ പങ്കെടുത്തു.നഗരസഭാ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് എല്ലാ ഒന്നാം ക്ലാസുകളിലേക്കും SSAനൽകുന്ന പുസ്തകക്കിറ്റുകളുടെ വിതരണോദ്ഘാടനവും നിർവഹിച്ചു.കുഞ്ഞുവയന-വീട്ടിലും വിദ്യാലയത്തിലും സെമിനാറിൽ ടി.പി.വേണുഗോപാലൻ വിഷയം അവതരിപ്പിച്ചു.അജേഷ് കടന്നപ്പള്ളി, കെ ശിവകുമാർ എന്നിവർ പ്രതികരിച്ചു.എ.ഇ.ഒ.രവീന്ദ്രൻ കാവിലെ വളപ്പിൽ അധ്യക്ഷനായി. പി.വി.സുരേന്ദ്രൻ സ്വാഗതവും എം.കെ. ജോയ് നന്ദിയും പറഞ്ഞു.വിവിധ സാഹിത്യ കൃതികളെ ആസ്പദമാക്കി അധ്യാപകർ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ഡിസമ്പർ ബുക്സിന്റെ കുഞ്ഞു പുസ്തകങ്ങളുടെ പ്രദർശനവും നടന്നു.

Tuesday, 7 November 2017