U-DISE 2016 -17 പ്രഥമാധ്യാപക പരിശീലനം
U-DISE 2016-17 വിവര ശേഖരണവുമായി ബന്ധപ്പെട്ട് ഒക്ടോബർ 5 ന് ഹെഡ്മാസ്റ്റർമാർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. പയ്യന്നൂർ ഗവ.ഗേൾസ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് നടന്ന പരിശീലന പരിപാടി എ.ഇ.ഒ ശ്രീ.രാമദാസ് സാറിന്റെ അധ്യക്ഷതയില്‍ പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ.വി.ബാലന് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റേര്‍സ് ഫോറം കണ്‍വീനര്‍ ശ്രീ.എം.വി പുരുഷോത്തമന് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ജി.ജി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റര് ശ്രീ. എസ്.പി വിഷ്ണുമാസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ബി.പി.ഒ. ശ്രീ.പി.കെ മനോഹരന് മാസ്റ്റര്‍ പരിശീലനത്തിന് നേതൃത്വം നല്കി. ഡയറ്റ് ഫാക്കല്‍റ്റി ശ്രീ.കെ.എം സോമരാജന് മാസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഉപജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നായി 95 പേര് പരിശീലനത്തില്‍ പങ്കാളികളായി.എ.ഇ.ഒ ഓഫീസിന് എതിര്‍വശം പയ്യന്നൂര്‍, പിന്-670307 ഫോണ്‍ 04985 204346 email id: payyannurbrc@gmail.com
Wednesday, 5 October 2016
Subscribe to:
Post Comments (Atom)
-
വേറിട്ട വഴികൾ തേടി വെള്ളൂർ സ്കൂൾ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ നാടാകെ ഒരുങ്ങുമ്പോൾ വേറിട്ട വഴിയിലൂടെ ശ്രദ്ധേയമാവു...
Good
ReplyDelete