*പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കാൻ ശില്പശാല സംഘടിപ്പിച്ചു.*
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് കരിവെള്ളൂർ_ പെരളം ഗ്രാമപഞ്ചായത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഇ.എം.എസ്.സ്മാരക ഹാളിൽ നടന്ന ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് എം.രാഘവൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ പി.ചന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട്കെ.വി.രാധാമണി, എ.ഇ.ഒ.പി.രാമദാസൻ എന്നിവർ സംസാരിച്ചു. ഡയറ്റ് ലക്ചറർ കെ.എം.സോമരാജൻ, ബി.ആർ.സി.ട്രെയിനർ എം.രാജേഷ് എന്നിവർ ശില്പശാലക്ക് നേതൃത്വം നല്കി.ഗ്രാമപഞ്ചായത്തംഗങ്ങൾ ,പ്രധാനാധ്യാപകർ, എസ്.എം.സി.ചെയർമാൻമാർ, പി.ടി.എ പ്രസിഡണ്ടുമാർ, വിദ്യാലയ വികസന സമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.

No comments:
Post a Comment