NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Saturday, 17 June 2017

വായനാ പക്ഷാചരണം

      ഈ വർഷത്തെ വായനാ പക്ഷാചരണം പി.എൻ.പണിക്കർ ചരമദിനമായ ജൂൺ 19 മുതൽ ഐ.വി.ദാസ് ജന്മദിനമായ ജൂലൈ. 7 വരെയാണ് സംഘടിപ്പിക്കേണ്ടത്.ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടൊപ്പം യു.പി - ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂൾ, സബ് ജില്ലാ ജില്ല തലങ്ങളിൽ ക്വിസ്സ് ,ആസ്വാദനക്കുറിപ്പ് മത്സരങ്ങൾ സംഘടിപ്പിക്കണം.നിർദ്ദേശിക്കപ്പെട്ട പുസ്തകങ്ങളെ ആസ്പദമാക്കിയായിരിക്കും മത്സരം.

യു.പി.തലം: 

1] സുഗതകുമാരിയുടെ  "പൂവഴി മരുവഴി "
2] സി.രാധാകൃഷ്ണന്റെ  "അകലങ്ങളിലെ കൂട്ടുകാർ "
3] കെ.പാപ്പൂട്ടിയുടെ  "പ്രകാശത്തിന്റെ പുതിയ ലോകം"

ഹൈസ്കൂൾ തലം: 

1] വൈക്കം മുഹമ്മദ് ബഷീറിന്റെ  "ബാല്യകാല സഖി"
2 ] ഒ.എൻ.വി.യുടെ  "അമ്മ "
3] എം.മുകുന്ദന്റെ  "ഓട്ടോറിക്ഷക്കാരന്റെ ഭാര്യ"

              സ്കൂളുകളിൽ ജൂൺ 30 ന് മുമ്പായി മത്സരം നടത്തണം. ഇതിൽ ഒന്നാം സ്ഥാനം നേടുന്ന കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ജൂലൈ 1ന് ഉപജില്ലാതല മത്സരവും ഇതിൽ വിജയികളാകുന്ന 3 പേരെ പങ്കെടുപ്പിച്ചു കൊണ്ട് ജൂലൈ 8 ന് ജില്ലാതല മത്സരവും നടക്കും

No comments:

Post a Comment