'ആസ്ട്രോ' യിൽ വരൂ ... ആകാശത്തെ അടുത്തറിയാം
ആകാശത്തെ അത്ഭുതങ്ങളെ കുറിച്ച് അടുത്തറിയാൻ വിപുലമായ സംവിധാനങ്ങളോടെ വെള്ളൂരിൽ പ്രവർത്തിക്കുന്ന വാനനിരീക്ഷണ കേന്ദ്രമാണ് ആസ്ട്രോ. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേ പോലെ ഉപയോഗിക്കാൻ കഴിയുന്ന സ്ഥാപനമാണ് ഇത്. ആകാശഗോളങ്ങളുടെ ചിത്രങ്ങൾ, സ്റ്റിൽ മോഡലുകൾ വർക്കിംഗ് മോഡലുകൾ എന്നിവ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ജ്യോതിശാസ്ത്ര ക്ലാസുകൾ ,നേരിട്ടും ടെലിസ്കോപ്പുകൾ ഉപയോഗിച്ച്ചും ഉള്ള വാനനിരീക്ഷണം എന്നിവയ്ക്കുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള രാത്രി കാല കേമ്പുകൾ ഇവിടെ വെച്ച് നടത്താൻ കഴിയും. പയ്യന്നൂർ - കാങ്കോൽ റോഡിൽ ഏച്ചിലാംവയലിലാണ് ആസ്ട്രോ സ്ഥിതി ചെയ്യുന്നത്. വിശദ വിവരങ്ങളറിയാൻ ബന്ധപ്പെടുക.ഗംഗാധരൻ മാസ്റ്റർ -9446680876




Great. Best wishes
ReplyDelete